ബഹു. മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത് നടത്തുന്നതാണ്.
അദാലത്തില്‍ പരിഗണിക്കുന്നതിനായുളള പരാതികള്‍ താലൂക്ക് ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായും സമര്‍പ്പിക്കാവുന്നതാണ്. പരാതികക്ഷിയുടെ പേര്, വിലാസം, ഇ-മെയില്‍ വിലാസം (ലഭ്യമെങ്കില്‍), മൊബൈല്‍ നമ്പര്‍, വാട്സ് ആപ്പ് നമ്പര്‍ (ലഭ്യമെങ്കില്‍), ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്.
അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/ വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ ബഹു. മുഖ്യമന്ത്രിയ്ക്കോ സമര്‍പ്പിക്കാവുന്നതാണ്.
ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച് ബഹു. മന്ത്രിമാര്‍ തീരുമാനം കൈക്കൊളളുന്നതാണ്.
അക്ഷയ കേന്ദ്രങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍
പൊതുജനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത വിഷയത്തിലുളള പരാതികള്‍/ അപേക്ഷകള്‍ സ്വീകരിക്കുക. പരാതികക്ഷിയുടെ പേര്, വിലാസം, ഇ-മെയില്‍ വിലാസം (ലഭ്യമെങ്കില്‍), മൊബൈല്‍ നമ്പര്‍, വാട്സ് ആപ്പ് നമ്പര്‍ (ലഭ്യമെങ്കില്‍), ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
അപേക്ഷകള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കേണ്ടതാണ്.
അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്.
അദാലത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ സ്വീകരിക്കുന്നുളളൂവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
അദാലത്തില്‍ പരിഗണിക്കേണ്ടാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ യാതൊരു കാരണവശാലും സ്വീകരിക്കന്‍ പാടില്ല. ഇതിന് വിരുദ്ധമായുളള നടപടികള്‍ക്ക് അക്ഷയ കേന്ദ്രം ഉത്തരവാദിയായിരിക്കും.